സ്വകാര്യ ആശുപത്രികളിൽ ഒപി വിഭാഗം ബഹിഷ്കരിച്ച് ഡോക്ടർമാർ പണിമുടക്കുന്നു

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഒ പി വിഭാഗം ബഹിഷ്കരിച്ച് ഡോക്ടർമാർ പണിമുടക്കുന്നു. ശമ്പള പരിഷ്കരണം ആ‍വശ്യപ്പെട്ടുള്ള ന‍ഴ്സുമാരുടെ പണിമുടക്കിന്‍റെ പേരിൽ ആശുപത്രികളിൽ അതിക്രമം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധം.

അത്യാഹിത സേവനവും,കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടക്കില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകളുടെ ഏകോപനസമിതി അറിയിച്ചു. എന്നാൽ സമരം നടത്താൻ ഉള്ള അസോസിയേഷനുകളുടെ തീരുമാനം ജനങ്ങളോടും സമാധാനപരമായി സമരം ചെയ്ത നഴ്സുമാർ അടക്കമുള്ള ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് ന‍ഴ്സുമാരുടെ സംഘടനയായ യു എൻ എ അറിയിച്ചു.

സർക്കാർ ഉത്തരവ് പാലിക്കാതെ ഇരിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കയും ചെയ്യുന്ന ഇവർക്കെതിരെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും യു എൻ എ ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News