അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും തിരിച്ചടി; 45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും വന്‍തിരിച്ചടി.

45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനകം തിരികെ എത്താത്ത ജീവനക്കാരെ പിരിച്ചു വിടാമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി.

500ഓളം ജീവനക്കാരാണ് വര്‍ഷങ്ങളായി അവധി എടുത്ത് വിദേശത്ത് ജോലി നോക്കുന്നത്.

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി ആയി ചുമതല ഏറ്റെടുത്ത ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയ സമീപിച്ചെങ്കിലും കോടതി കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News