നിപ വൈറസ്; നീരിക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ ഇന്ന് വിതരണം ചെയ്യും

നിപ ബാധപ്രദേശത്ത് നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് ഇന്ന് വിതരണം ചെയ്യും.  നിപ നിയന്ത്രണവിധേയമാവുന്നുവെന്നാണ് മെഡിക്കല്‍സംഘത്തിന്‍റെ വിലയിരുത്തല്‍. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണിത്.

സുഖം പ്രാപിച്ചുവരുന്ന രണ്ട്‌പേരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യത്തില്‍ മെഡിക്കല്‍സംഘം തീരുമാനം കൈക്കൊണ്ടില്ല.

നിപ പരിശോധനയ്ക്കയച്ച് ഫലം വന്ന 122 പേര്‍ക്കും വൈറസ് ബാധയില്ല. പുതുതായി സംശയത്തിന്റെ അടിസ്ഥാനത്തില്‍ വന്ന അഞ്ചുപേരടക്കം 24 പേര്‍ മെഡിക്കല്‍ കോളഡില്‍ നിരീക്ഷണത്തിലുണ്ട്.

ഇവരുമായി ബന്ധപ്പെട്ട് സമ്പര്‍ക്കപ്പട്ടികയിലുള്ളത് 2377 പേരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News