അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍; അച്ഛനെ മരണം തട്ടിയെടുത്തു; ഇന്ന് ആരും കൊതിക്കുന്ന ഡോക്ടര്‍ പദവിയുടെ സ്വപ്നതിളക്കത്തില്‍; തോറ്റു കൊടുക്കാതെ പൊരുതിയ മഞ്ജുഷയുടെ ജീവിതകഥ ഇങ്ങനെ

അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍. ഏ‍ഴു വര്‍ഷം മുമ്പ് അച്ഛനെ മരണം തട്ടിയെടുത്തു. ഇന്ന് ആരും കൊതിക്കുന്ന ഡോക്ടറര്‍ പദവിയുടെ സ്വപ്നതിളക്കത്തിലാണ് മഞ്ജുഷ.  ദാരിദ്രത്തിനും ദുരിതത്തിനും വിധിക്കും പിടികൊടുക്കാതെ മഞ്ജുഷ നാളെ ഡോക്ടറാകും.

നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 77-ാം റാങ്കുകാരി മഞ്ജുഷ ആലപ്പുഴ മംഗലം കാഞ്ഞിരംചിറയിലെ വീട്ടില്‍ അതിയായ സന്തോഷത്തിലാണ്. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മഞ്ജുഷ ദുരിതങ്ങള്‍ക്ക് കീ‍ഴടങ്ങാന്‍ തയ്യാറായിരുന്നില്ല. നാട്ടുകാര്‍ തുണയോടെ മിടുക്കിയായ അവള്‍ പഠിച്ചു.

പുരുഷോത്തമന്റെയും ചെല്ലമ്മയുടെയും ഇളയമകളാണ്  മഞ്ജുഷ. ലോട്ടറി വില്‍പനക്കാരനായിരുന്ന അച്ഛന്‍ പുരുഷോത്തമന്‍ ഏഴു വര്‍ഷം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുടുംബത്തിന്‍റെ ത്രാണിയായിരുന്ന പുരുഷോത്തമന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ഉപജീവന മാര്‍ഗം നിലച്ചു.

ജീവിതം മുന്നോട്ട് പോകാതെ വന്നപ്പോള്‍ അമ്മ ചെല്ലമ്മ ലോട്ടറി വില്‍പനയ്ക്കിറങ്ങി. നാലു വര്‍ഷം മുമ്പ് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുവച്ചുണ്ടായ വാഹനാപകടത്തില്‍  പരുക്കേറ്റ ചെല്ലമ്മയ്ക്ക് പിന്നീട് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ക‍ഴിഞ്ഞില്ല. ഇടിയുടെ ആഘാതം മാനസികമായി തളര്‍ത്തി. മോനിപ്പള്ളിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍. മഞ്ജുഷയുടെ സഹോദരി മഹേശ്വരി വിവാഹിതയായണ്.

നാട്ടുകാരുടേയും ഫാ. പുതുശേരിയും സഹായത്തോടെ പുതിയ മേഖലകള്‍ കീ‍ഴടക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News