ത്രിപുരയില്‍ ആര്‍എസ്എസ് ഗുണ്ടകളുടെ കൊലവിളി തുടരുന്നു; എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റിനെ വീട്ടില്‍ കയറി ആക്രമിച്ചു; അക്രമിസംഘത്തില്‍ 150ഓളം പേര്‍

അഗര്‍ത്തല: ത്രിപുരയില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാതെ ബിജെപി-ആര്‍എസ്എസ് ഗുണ്ടകള്‍.

എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ത്രിപുര സംസ്ഥാന പ്രസിഡന്റുമായ നീലാഞ്ജന റോയിയെയും അമ്മയെയും വീട്ടില്‍ കയറി ബിജെപി സംഘം ആക്രമിച്ചു.

അക്രമത്തില്‍ നീലാഞ്ജന റോയിയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. നീലാഞ്ജനയെ അഗര്‍ത്തലയിലെ ഐജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അമ്മയെയും ഇളയ സഹോദരിയെയും ബിജെപി സംഘം അക്രമിച്ചെന്ന് നീലാഞ്ജന പറഞ്ഞു.

150ഓളം അക്രമികള്‍ സംഘത്തിലുണ്ടായിരുന്നു. പൊലീസ് അക്രമികളെ എത്രയുംവേഗം പിടികൂടണമെന്ന് സിപിഐഎമ്മും എസ്എഫ്‌ഐയും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News