ദൈവത്തിന്‍റെ കണ്ണ് ഇലക്ട്രിക് പോസ്റ്റിന്‍റെ മുകളിലും; ഒടുവില്‍ തൃശൂരിലെ പീഡനവീരന്‍ പിടിയില്‍

ഒാട്ടോറിക്ഷയിലിരുത്തി 13 കാരിയായ മാനസിക വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂരിലാണ് സംഭവം. വിയ്യൂരില്‍ പൂക്കച്ചവടം ചെയ്തു വരികയായിരുന്ന തമി‍ഴ്നാട് സ്വദേശി രവിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വച്ച്  പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കെഎസ്ഇബി വൈദ്യുതി പോസ്റ്റിനു മുകളിലിരുന്ന് തകരാര്‍ പരിഹരിച്ച് കൊണ്ടിരുന്ന ലൈന്‍മാനാണ് കണ്ടത്.

ഇയാള്‍ ഉടനടി പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here