‘എന്റെ മകൾ വേദനയില്ലാതെ മരിക്കാൻ പ്രാർത്ഥിക്കണം’; ജീവന്‍റെ ജിവനായ മകളെക്കുറിച്ച് ഹൃദയമുരുകി ഈ അച്ഛന്‍റെ വാക്കുകള്‍ – Kairalinewsonline.com
DontMiss

‘എന്റെ മകൾ വേദനയില്ലാതെ മരിക്കാൻ പ്രാർത്ഥിക്കണം’; ജീവന്‍റെ ജിവനായ മകളെക്കുറിച്ച് ഹൃദയമുരുകി ഈ അച്ഛന്‍റെ വാക്കുകള്‍

‘എന്റെ മകൾ വേദനയില്ലാതെ മരിക്കാൻ ചേച്ചി പ്രാർത്ഥിക്കണം..’ മജ്ജയില്‍ ക്യാന്‍സറുമായി ജീവിതത്തോട് മല്ലിടിക്കുന്ന 13 വയസുകാരി ആര്യയുടെ പിതാവിന്‍റ വാക്കുകളാണിത്.  സ്വന്തം മകളുടെ മരണത്തെക്കുറിച്ച് ഒരു അച്ഛന് ഇങ്ങനെ പറയുന്നത് എന്തു മാത്രം പ്രയാസം നിറഞ്ഞ കാര്യമാണ്. മരണത്തിലെങ്കിലും വേദനയില്ലാതെ അവള്‍ പോകട്ടെ എന്ന ഒരച്ഛന്‍റെ മനസ് ആഗ്രഹിക്കുന്നുവെങ്കില്‍ എത്രമാത്രം വേദനാജനകമാണ് ആ കുട്ടിയുടെ  അവസ്ഥ.

ആര്യയുടെ രോഗാവസ്ഥയെക്കുറിച്ച് ചാരിറ്റി ഗ്രൂപ്പ് അംഗം രേവതി രൂപേഷ് രേരുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം അറിഞ്ഞത്. പോസ്റ്റ് വായിക്കാൻ ഇഷ്ടമല്ല എന്നറിയാം. പക്ഷെ ഇതു വായിക്കണം. എന്ന അപേക്ഷയോടെയാണ് രേവതി ആ കുറിപ്പ് എ‍ഴുതിയിരിക്കുന്നത്.

പോസ്റ്റ് ചുവടെ

എന്റെ മകൾ വേദനയില്ലാതെ മരിക്കാൻ ചേച്ചി പ്രാർത്ഥിക്കണം… ഹൃദയമുരുകി ജീവിക്കുന്ന ആ മനുഷ്യന്റെ അവസ്ഥ …… എന്താണ് ഞാൻ മറുപടി പറയേണ്ടിയിരുന്നത് ….. എന്തു പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കേണ്ടത് ……

13 വയസ്സുകാരിയായ ആര്യയ്ക്ക് മജ്ജയിൽ ക്യാൻസറാണ് .എല്ലായിടത്തു നിന്നും മടക്കി. അവൾക്കെല്ലാമറിയാം ………

A+ ബ്ലഡ് അർജന്റായി വേണം രേരൂ …. fb യിൽ പോസ്റ്റിടാമോ എന്ന് സുഹൃത്തായ ശ്രീകാന്ത് ചോദിച്ചപ്പോൾ അതൊരു 13 വയസ്സുകാരി പെൺകുട്ടിയ്ക്കാണെന്ന് ഒരിയ്ക്കലും കരുതിയില്ല .ബ്ലഡ് കൊടുക്കാനായി ഉണ്ടായിരുന്ന 4 പേരിൽ രണ്ടു പേർ സ്ത്രീകളായിരുന്നു. ഒന്ന് എന്റെ ചേച്ചിയും ,ഒന്ന് എന്റെ fb ഫ്രണ്ടും .അവർ രണ്ടു പേർക്കും Hb കുറവായതുകൊണ്ട് ബ്ലഡ് കൊടുക്കാൻ സാധിച്ചില്ല . Hb കുറവാണെന്ന് മുന്നേ നിങ്ങൾക്ക് അറിയാമായിരുന്നില്ലേ എന്ന് കുട്ടിയുടെ പിതാവ് നീരസത്തോടെ ചോദിച്ചപ്പോൾ ബ്ലഡ്
കൊടുക്കാൻ ചേച്ചിയേയും കൊണ്ട് ചാടിത്തുള്ളി പോന്ന എന്റെ സകല സന്തോഷവും പോയി .നാട്ടിലെ പ്രസാദേട്ടൻ പറഞ്ഞതനുരിച്ച് fud വിതരണം ചെയ്യാൻ വന്ന സഖാക്കളെ കണ്ടപ്പോൾ അവിടെ നിന്ന് രണ്ട് പേരും ,എന്റെ സുഹൃത്ത് രതീഷിനേയും വിളിച്ച് ബ്ലഡ് സംഘടിപ്പിച്ചു കൊടുത്ത് മടങ്ങുമ്പോൾ എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞ് എന്റെ നമ്പർ അദ്ദേഹത്തിന് കൊടുത്തു പോന്നു…..

അങ്ങനെ ഒരു രാത്രിയിൽ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ചേച്ചീ ,നാളെ മോൾക്ക് ബ്ലഡ് വേണ്ടി വരും എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു …. അന്ന് അദ്ദേഹം കുറച്ചു നേരം സംസാരിച്ചു .മകളുടെ അസുഖം … ഇപ്പോഴത്തെ അവസ്ഥ …. അങ്ങനെയങ്ങനെ … ഞാൻ പറഞ്ഞു എല്ലാം ശരിയാകും … എത്രയെത്ര അത്ഭുതങ്ങൾ നടന്നിരിക്കുന്നു …. ഇല്ല ചേച്ചീ ഇനിയൊന്നും നടക്കാനില്ല …. എന്റെ മകൾ വേദനയില്ലാതെ മരിക്കണം എന്ന് മാത്രമാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത് .കണ്ടു നിക്കാൻ വയ്യ ചേച്ചീ ….. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തോളാൻ ഡോക്ടർ പറഞ്ഞു. അവൾക്ക് അത്ര വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല .. ചിക്കൻ കഴിക്കണം ,മാങ്ങ കഴിക്കണം ഇതൊക്കെയാണ് പറയുന്നത് . പിന്നെ ലുലു മാളിൽ പോകണം എന്നു പറയുന്നുണ്ട് .അതിപ്പോൾ നടക്കും എന്ന് തോന്നുന്നില്ല … അവളുടെ അവസ്ഥയും പിന്നെ ഞങ്ങളുടെ അവസ്ഥയും … അങ്ങനെയാണ് ….

മോളെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവരുമ്പോൾ എന്നെ വിളിക്കൂ … നമുക്ക് അവളെയും കൊണ്ട് ലുലു മാളിൽ പോകാം … എന്ത് ധൈര്യത്തിലാണ് ഇത് പറഞ്ഞത് എന്നറിയില്ല .എന്നെ വിശ്വസിച്ച് നില്ക്കുന്ന 29 പേർ അടങ്ങിയ ഞങ്ങളുണ്ട് കൂടെയിലെ മെമ്പേഴ്സിനെ വിശ്വസിച്ചാകാം …. ഗ്രൂപ്പിൽ പറഞ്ഞപ്പോൾ മെമ്പറായ അനൂജ് കുട്ടിയെ കൊണ്ടു പോകേണ്ട എല്ലാ കാര്യങ്ങളും ചെയ്യാം എന്ന് പറഞ്ഞപ്പോൾ എന്തോ പറഞ്ഞിയിക്കാനാവാത്ത സന്തോഷമായിരുന്നു…. ഡിസ്ചാർജ് ആയ അന്ന് അദ്ദേഹം എന്നെ വിളിച്ചു .. അങ്ങനെ ലുലു മാളിൽ പോകേണ്ട ദിവസത്തിന്റെ തലേന്ന് ആ കുഞ്ഞ് വീണ്ടും ഹോസ്പിറ്റലിൽ ആയി …

അവൾക്കായി മാറ്റി വച്ച പൈസയും കൊണ്ട് ഞാനവളെ കാണാൻ ചെന്നു .. 13 വയസ്സുകാരിയെ കണ്ടാൽ 5 വയസ്സുകാരിയെ പോലെ .. തന്റെ സ്കൂൾ ബാഗും പുസ്തകങ്ങളും കെട്ടി പിടിച്ച് കിടക്കുകയായിരുന്നു അവൾ … എല്ലാ കുട്ടികളും സ്ക്കൂളിൽ പോകുന്ന അന്ന് അവൾ മാത്രം 2 വർഷമായി ആശുപത്രികളിൽ മാറി, മാറി കഴിയുകയാണ് …… എന്റെ മകളുടെ ചോദ്യങ്ങൾക്ക് എനിക്ക് എന്ത് ഉത്തരം പറയണം എന്നറിയാതെ നിന്നു പോകാറുണ്ട് ചേച്ചീ …എന്ന് ആ അമ്മ പറഞ്ഞപ്പോൾ …… ചിലയിടങ്ങളിൽ മൗനം പോലും സംഭാഷണമായേക്കും …. കണ്ണുകൾ പരസ്പരം സംസാരിച്ച നിമിഷങ്ങൾ ..

മക്കൾ കൺമുന്നിൽ വച്ച് ഉരുകിയുരുകി തീർന്നു പോകുന്ന അവസ്ഥ മാതാപിതാക്കളെ സംബന്ധിച്ച് ഭീകരമാണ്… കണ്ണീരു പോലും തീർന്നു പോയ ആ സ്ത്രീയോട് ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത് ….

ആദ്യമൊക്കെ ആ കുഞ്ഞ് പരിചയക്കുറവുമൂലം അകന്നു മാറി നിന്നെങ്കിലും പിന്നീട് ഞാനുമായി നല്ല അടുപ്പത്തിലായി …. എന്റെ വണ്ടിയുടെ ചാവിയിൽ കൊളുത്തിയിട്ട എന്റെ സുഹൃത്ത് ഗിഫ്റ്റായി തന്നിരുന്ന ബാഗ് പോലുള്ള ആ കീ ചെയിനിൽ അവൾ കൗതുക പൂർവ്വം നോക്കുന്നതു കണ്ടപ്പോൾ ഞാൻ അത് ഊരിമാറ്റി അവളെ ഏല്പിച്ചു പറഞ്ഞു …. മോളുടെ ആഗ്രഹങ്ങൾ എല്ലാം ഒരു കുഞ്ഞു പേപ്പറിലെഴുതി ഈ കുഞ്ഞു ബാഗിനകത്ത് ഇടണം …. എന്നിട്ട് ആന്റി വരുമ്പോൾ ആന്റിയ്ക്ക് തരണം… ഇന്ന് ഞാൻ വീണ്ടും അവളെ കാണാൻ ചെന്നപ്പോൾ അതിലെ കുറിപ്പുകൾ എന്റെ കണ്ണു നനച്ചു …. ആ കുഞ്ഞിന് വീണ്ടും സ്ക്കൂളിൽ പോകണമെന്ന് …. എങ്ങനെ ഞാൻ സാധിപ്പിച്ചു കൊടുക്കും .. അവൾക്ക് വീട്ടിൽ പോയി കുറെ നാൾ ഇരിക്കണമെന്ന് …..

ഞാൻ എങ്ങനെ ……

നാളെ അവരുടെ മെയിൻ ഡോക്ടറെ ഞങ്ങൾ കാണാൻ പോകുകയാണ് .. ആ മോൾക്ക് ഇനിയുള്ള ചികിത്സ മജ്ജ മാറ്റി വയ്ക്കൽ ആണ് … അതു കൊണ്ട് അവൾ ഉറപ്പായും രക്ഷപ്പെടും എങ്കിൽ, ലക്ഷങ്ങൾ ചിലവു വരുന്ന ആ ചികിൽസയ്ക്കു വേണ്ടി ഞാൻ നിങ്ങളുടെ മുന്നിൽ കൈ നീട്ടും…

ഞങ്ങളുണ്ട് കൂടെ ചാരിറ്റി ഗ്രൂപ്പ് തുടങ്ങിയപ്പോൾ ഞാനാദ്യം തിരുമാനമെടുത്തത് പുറമെ ഒരാളിൽ നിന്നു പോലും പൈസ വാങ്ങാതെ ഞങ്ങൾക്ക് ഉള്ള പൈസ കൊണ്ട് ചാരിറ്റി ചെയ്യണം എന്നതായിരുന്നു .അവൾക്കു വേണ്ടി ആദ്യമായി ആ തിരുമാനം ചിലപ്പോൾ മാറ്റേണ്ടി വരും ….

നാളെത്തെ ഒരു ദിവസത്തെ ആയുസേ ചിലപ്പോൾ ഈ പോസ്റ്റിന് ഉണ്ടാകു…. അവളുടെ ഡോക്ടർ നെഗറ്റീവ് ആണ് പറയുന്നതെന്തിൽ പോസ്റ്റ് ഡിലീറ്റ് ആക്കും ….

ചികിത്സ കൊണ്ട് രോഗം ഭേദമാകുമെങ്കിൽ ഞാൻ വരും നിങ്ങളുടെ മുന്നിലേക്ക് …..

ഞാനിപ്പോൾ ദൈവത്തെ കാണുന്നത് നിങ്ങളോരോരുത്തരിലുമാണ് …. എന്റെ പ്രാർത്ഥനയും നിങ്ങളോടാണ് ….

കൂടെയുണ്ടാകണം …

രേരു

To Top