മലയാളി സംരംഭങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

ഈ മാസം നാലു മുതല്‍ ആറു വരെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് വച്ച് നടക്കുന്ന ടെക്‌നോളജി ആന്റ് ഇന്നവേഷന്‍ ഫോറത്തിലേക്ക് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ടെക്‌നോര്‍ബിറ്റല്‍ ഇന്നവേഷന്‍സിന് ക്ഷണം.

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ക്ഷണിക്കപ്പെട്ട ഏക കമ്പനിയാണ് ടെക്‌നോര്‍ബിറ്റല്‍.

മലയാളികളായ പിഐം ഷാജു, ഡോ.ശ്രീകുമാര്‍ എന്നിവരും ഡോ.സുനിലുമാണ് സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഇവര്‍ വികസിപ്പിച്ചെടുത്ത വൈദ്യൂതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ വാട്ടര്‍ ഫില്‍റ്റര്‍ ആണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലിന ജലത്തെ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളമാക്കി മാറ്റുവാന്‍ കഴിയുന്ന ഈ ഉത്പനം ലോകത്തിലെ തന്നെ ഏറ്റവും ചിലവുകുറഞ്ഞതും മികച്ചതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News