ഇല്ലാതായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മിച്ചമുളള ആത്മാഭിമാനം; കുഞ്ഞാലികുട്ടി ലേലം വിളി ആരംഭിച്ചപ്പോള്‍ കെപിസിസി നേതൃത്വം നോക്കുകുത്തിയായി; കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് ദയനീയമായി നോക്കി നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും; കോണ്‍ഗ്രസിന്റെ കിടപ്പ് പൂമുഖത്ത് നിന്ന് ചായപ്പിലേക്ക് മാറുന്നു

തിരുവനന്തപുരം: കെ എം മാണിയുടെ യുഡിഎഫിലേക്കുളള രാജകീയമായ മടങ്ങി വരവില്‍ നാണം കെടുന്നത് കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കമാണ് .

യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ പിരിയാനായി കെ എം മാണി ഉന്നയിച്ച എല്ലാ സാഹചര്യവും ഇന്നും നിലനിള്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ബാന്ധവത്തിന്‍റെ കാര്യകാരണങ്ങള്‍ ഇരുകക്ഷികളും അണികളോട് വിശദീകരിക്കാന്‍ നിര്‍ബന്ധിതരാകും.

മാണിക്ക് മുന്നില്‍ അടിയറവ് പറഞ കോണ്‍ഗ്രസ് നേതൃത്വം സ്വന്തം അണികളാല്‍ വിചാരണചെയ്യപ്പെടുകയാണ്.

2000 ന്‍റെ തുടക്കത്തില്‍ കോടോത്ത് ഗോവിന്ദന്‍ നായരുടെ രാജ്യസഭാ റിബല്‍ സ്ഥാനാര്‍ത്ഥിത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുലക്കുന്ന മറ്റൊരു രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം അപഹാസ്യമായ അന്ത്യത്തിലേക്ക് കടക്കുന്നു.

ഇന്നലെ വരെ കോണ്‍ഗ്രസ് തങ്ങളോട് രാഷ്ട്രീയ വഞ്ചനകാട്ടിയെന്ന് പരസ്യമായി പറഞ്ഞ കെ എം മാണിയുടെ കാല്‍കീ‍ഴില്‍ സീറ്റ് അടിയറവെച്ചപ്പോള്‍ തകര്‍ന്ന് ഇല്ലാതായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മിച്ചമുളള ആത്മാഭിമാനമാണ്.

രാജ്യസഭാ സീറ്റ് നിര്‍ണയത്തിനായി ദില്ലിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും, എം എം ഹസനും ചേര്‍ന്ന് സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് കെ എം മാണിക്ക് അടിയറ വെച്ചത് കാര്യമായ കൂടിയാലോചനകള്‍ ഇല്ലാതെയാണ് .

മുന്നണിയിലെ ചെറുകക്ഷികളും,കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ മുതിര്‍ന്ന അംഗങ്ങളും ടിവിയില്‍ വരുന്ന ബ്രേക്കംഗ് ന്യൂസ് കണ്ടാണ് സീറ്റ് കെ എം മാണിക്കാണെന്ന് അറിഞ്ഞത് തന്നെ . തീരുമാനം എടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വി എം സുധീരന്‍റെ വാക്കുകളില്‍ രോഷംമായിരുന്നു

കേരളത്തിലെ കോണ്‍ഗ്രസിനുളളില്‍ തലമുറമാറ്റമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന പശ്ചത്തലത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അടിയറവല് പറയല്‍ അണികളില്‍ നേതൃത്വത്തില്‍ വിശ്വാസരാഹിത്യത്തിന് ഇടയാക്കും. കോട്ടയത്തെ കോണ്‍ഗ്രസിനുളളില്‍ മാണിക്കെതിരെ കടുത്ത അമര്‍ഷവും, അതൃപ്തിയും നിലിനിലഞക്കുന്നതിനിടെയെ കോണ്‍ഗ്രസ് കൈകൊണ്ട ഈ തീരുമാനം അണികള്‍ എത്രകണ്ട് ഉള്‍കൊളളുമെന്ന് കാലം തെളിയിക്കേ്ണ്ടതാണ്.

മാണി ഒരു മാരണമെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിലെ‍ഴുതിയ മുന്‍പ് എ‍ഴുതിയ ലേഖനം കേരളാ കോണ്‍ഗ്രസും ,കോണ്‍ഗ്രസും തമ്മീല്ിക എത്രയകന്നുവെന്നതിന്‍റെ തെളിവ് കൂടിയായിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായ രമേശ് ചെന്നത്തലയെ ഒളിഞും ,തെളിഞ്ഞും മാണിയും ,മകനും ആക്രമിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത് .

യുഡിഎഫിലേക്ക് മടങ്ങി പോകുന്ന കെ എം മാണിയും പൊതുസമൂഹത്തോട് പലതും വിശദീകരിക്കേണ്ടതായി വരും. മുന്നണി വിടാനായി തയ്യാറാക്കിയ ചരല്‍കുന്ന് പ്രമേയത്തിലെ രാഷ്ട്രീയ നിലപാട് മയപെടുത്താനിടയാക്കിയ സാഹചര്യം കേരളാ കോണ്‍ഗ്രസിന് വരും ദിവസങ്ങളില്‍ വിശദീകരിക്കാന്‍ പാര്‍ട്ടി വക്താക്കള്‍ നിര്‍ബന്ധിതരാകും.

അതിലുപരി പിന്നില്‍ നിന്ന് തന്നെ കുത്തിയ കോണ്‍ഗ്രസ് നേതാവ് ആരെന്ന് തുറന്ന് പറയാതെ മുറിഞ്ഞ് പോയ ബന്ധം പുനരാരംഭിക്കുന്ന കെ എം മാണിയുടെ നിലപാട് ചുരുങ്ങിയ പക്ഷം കേരളാ കോണ്‍ഗ്രസ് അണികളെയെങ്കലും സമ്മര്‍ദ്ദത്തിലാകുമെന്നത് ഉറപ്പ്.

പിരിയാനായി പറഞ എല്ലാ കാരണങ്ങളും നിലനിള്‍ക്കുന്ന പശ്ചാത്തലത്തില്‍ മാണിയും-കോണ്‍ഗ്രസും തമ്മിലുളള പുടമുറി കല്യാണവും ,തുടര്‍ന്നുളള രണ്ടാം മധുവിധുവും എത്ര കാലം നില നിള്‍ക്കും എന്നതും കാലം ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണ് .

മുന്നണിക്ക് പുറത്ത് നിന്ന് വിലപേശല്‍ ശക്തിയായി മാറിയ കെ എം മാണി യുഡിഎഫിലേക്ക് രാജകീയ പരിവേഷത്തോടെ തിരികെയെത്തുമ്പോള്‍ കോണ്‍ഗ്രസിന്‍റെ കിടപ്പ് പൂമുഖത്ത് നിന്ന് ചായപ്പിലേക്ക് മാറുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News