ദില്ലി: നരേന്ദ്രമോദിയെ മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിച്ചേക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കോണ്‍ഗ്രസ്.
ജനപ്രീതി കുറഞ്ഞെന്ന് മനസിലാക്കുമ്പോള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കി.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നത് മുതല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട്. എപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നുവോ അപ്പോഴെല്ലാം ഇത്തരം വ്യാജ വാര്‍ത്തകള്‍ പുറത്തുവരും.
അതുകൊണ്ട് ഇക്കാര്യത്തില്‍ എത്ര സത്യമുണ്ടെന്ന് അന്വേഷിക്കണമെന്നും സഞ്ജയ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here