ആരാധകരെ അമ്പരപ്പിക്കാന്‍ ഡികാപ്രിയോയും ബ്രാഡ് പിറ്റും അല്‍ പച്ചീനോയും ഒന്നിക്കുന്നു

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്താനൊരുങ്ങുകയാണ് ഹോളിവുഡ് സംവിധായകന്‍ ക്വന്‍റിന്‍ ടരന്‍റിനോ. ഡികാപ്രിയോ, ബ്രാഡ് പിറ്റ്, അല്‍ പച്ചീനോ എന്നിവരടങ്ങുന്ന നീണ്ട താരനിരയുമായുള്ള അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ടരന്‍റിനോ. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അറുപതുകളില്‍ അമേരിക്കയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. അന്ന് അമേരിക്കയിലെ കുപ്രസിദ്ധകുറ്റവാളിയായിരുന്ന ചാള്‍സ് മാന്‍സണിന്‍റെ അനുയായികള്‍ നടത്തിയ 4 കൊലപാതകങ്ങളെ ചുറ്റിപ്പറ്റയാണ് കഥ വികസിക്കുന്നത്
മാര്‍ഗോട്ട് റോബിയാണ് ഷാരോണിന്‍റെ വേഷത്തില്‍ എത്തുന്നത്. റിക്ക് ഡാല്‍ട്ടണ്‍ എന്ന അവഗണിക്കപ്പെടുന്ന നടന്‍റെ വേഷത്തിലാണ് ഡികാപ്രിയോ. അദ്ദേഹത്തിന്‍റെ സ്റ്റണ്ട് സീനുകളിലെ ഡ്യൂപ്പ് ക്ലിഫ് ബൂത്തായി ബ്രാഡ് പിറ്റ് വരുന്നു.
അടുത്ത വര്‍ഷം ഓഗസ്ത് 9 ന്, ഇതിവൃത്തമാകുന്ന യഥാര്‍ഥ കൊലപാതകങ്ങളുടെ അന്‍പതാം വര്‍ഷത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. സോണിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News