മികച്ച ഫീച്ചറുകള്‍; മാറ്റങ്ങളുമായി മുമ്പേ കുതിക്കാന്‍ ഇന്‍സ്റ്റഗ്രാം – Kairalinewsonline.com
Application

മികച്ച ഫീച്ചറുകള്‍; മാറ്റങ്ങളുമായി മുമ്പേ കുതിക്കാന്‍ ഇന്‍സ്റ്റഗ്രാം

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഇന്‍സ്റ്റഗ്രാമാണ് എന്നു വേണം കരുതാന്‍. സ്വകാര്യത നഷ്ടപ്പെട്ടു എന്നാരോപിച്ച് യുവാക്കള്‍ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ അത് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ വര്‍ധിക്കാനും കാരണമായി

വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് കഠിന ശ്രമത്തിലാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം.
ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇന്‍സ്റ്റഗ്രാം. പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പുറത്തു വിടുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്.

അടുത്തു തന്നെ ഇന്‍സ്റ്റഗ്രാമില്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെക്കാന്‍ സാധിക്കും. ഇതുവഴി ഗാനരംഗങ്ങള്‍, പരിപാടികള്‍ തുടങ്ങിയവ വെര്‍ട്ടിക്കല്‍, എച്ച്ഡി, 4കെ റസലൂഷനുകളില്‍ ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം.

To Top