യുഎഇ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ജൂണ്‍ 15 സന്തോഷത്തിന്‍റെ ദിനം

ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ്‍ വാര്‍ഷികവും പ്രമാണിച്ച് യുഎഇയില്‍ ഷോപ്പിങ്ങ് മാളുകളില്‍ വമ്പന്‍’ഓഫര്‍ പ്രഖ്യാപിച്ചു.  യുഎഇയിലെ ഏഴ് മാളുകളില്‍ ജൂണ്‍ 15നാണ്  90 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ്  90 ശതമാനം ഡിസ്‌കൗണ്ടു ലഭിക്കുക.

ജൂണ്‍ 15 രാവിലെ 10 മുതല്‍ പിറ്റേന്ന് രാവിലെ 10 വരെയാണ് ഡിസ്കൗണ്ട് മേള. വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്മ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവദി മാള്‍, യാസ് മാള്‍ എന്നീ  മാളുകളിലാണ് ഓഫറിന്‍റെ പ്രളയം. അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News