ഓഫറുകളില്‍ ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍ – Kairalinewsonline.com
Business

ഓഫറുകളില്‍ ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍

കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍

149 രൂപയ്ക്ക് പ്രതിദിനം രണ്ട് ജിബി ഡേറ്റക്ക് ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍. 149ന്‍റെ പ്ലാനില്‍ നേരത്തെ ഒരു ജിബിയാണ് ദിവസേന ലഭിച്ചിരുന്നതെങ്കില്‍, അത് പ്രതിദിനം രണ്ട് ജിബിയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100 എസ്എംഎസ് എന്നിവയും 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ലഭിക്കും. ആകെത്തുകയില്‍ 150 രൂപയ്ക്ക് താഴെ വിലയില്‍ ജിബിയ്ക്ക് 2.66 രൂപ എന്ന നിരക്കില്‍ ആകെ 56 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം രണ്ട് ജിബി 2ജി, 3ജി 4ജി ഡേറ്റ 149 രൂപയുടെ പ്ലാനില്‍ ഉപയോഗിക്കാന്‍ സാധിക്കും.

 

To Top