തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് അമേരിക്കയില്‍ കറങ്ങാന്‍ പോയ വിടി ബല്‍റാമിന് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ മറുപടി പറയാന്‍ അര്‍ഹതയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസുര്‍.
ബല്‍റാമിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് നുസുര്‍ പറയുന്നത് ഇങ്ങനെ:
പ്രിയപ്പെട്ട ബല്‍റാം സാര്‍,
രാജ്യസഭാ സീറ്റ് മായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ.
നിങ്ങള്‍ കുറച്ച് വ്യക്തിത്തങ്ങള്‍ രാജ്യസഭയില്‍ ജോസ് കെ മാണിക്ക് ഇനി വോട്ട് ചെയ്യില്ലാ എന്ന് വിശ്വസിക്കുന്നു. എന്തായാലും നിങ്ങളുടെ പരിശ്രമത്തില്‍ ഒരു മുതിര്‍ന്ന ചെറുപ്പക്കാരന് ആശ്വാസം ലഭിച്ചു. തിരിച്ച് അദ്ദേഹവും നിങ്ങളെ സഹായിക്കുമായിരിക്കും.
കാര്യത്തിലേക്ക് വരാം.. കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് .അതില്‍ നമ്മള്‍ ഇരുപതിനായിരം വോട്ടിന് തോറ്റു. അറിഞ്ഞു കാണുമല്ലോ?അവിടെ കേരളത്തിലുള്ള എല്ലാ നേതാക്കളും ഒരു ദിവസമെങ്കിലും വന്ന് പോയിരുന്നു.
താങ്കള്‍ക്ക് ആലാ പഞ്ചായത്തിന്റെ ചുമതല ഉണ്ടായിരുന്നു എന്ന് ഏതോ വഴിപോക്കര്‍ പറയുന്ന കേട്ടു. താങ്കള്‍ ഇതറിയാതെ കുടുംബമായി അമേരിക്കക്ക് സുഖവാസത്തിന് പോയെന്നും അവര്‍ പറയുന്നു.
ഈ അവരെന്നു പറയുന്നതേ അവിടെ വെയിലത്തും മഴയത്തും പണിയെടുത്ത കുറെ മണ്ടന്‍മാരായ ആളുകളാണ്. അവരാണ് നിങ്ങള്‍ക്ക് അനുകൂലമായി എ കെ ജി വിഷയത്തില്‍ മുദ്രാവാക്യം വിളിച്ചത്.
നമ്മള്‍ ആദര്‍ശവാന്മാരല്ലേ? ഇതൊക്കെ ശത്രുക്കളായിരിക്കും. അമേരിക്കയില്‍ എല്ലാപേര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു. ഇവിടെയും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സുഖം.
എന്ന്
പ്രവര്‍ത്തകര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here