വാട്സ് ആപ്പിലെ ആ പ്രശ്നത്തിനും ഒടുവില്‍ പരിഹാരമായി – Kairalinewsonline.com
Application

വാട്സ് ആപ്പിലെ ആ പ്രശ്നത്തിനും ഒടുവില്‍ പരിഹാരമായി

ആഘോഷ ദിവസങ്ങളിലാണ് ഇത് ഏറ്റവും വലിയ തലവേദനയാകുന്നത്

ഒരു ശരാശരി വാട്സ് ആപ്പ് ഉപയോക്താവിന്‍റെ ഏറ്റവും വലിയ പ്രശ്നം ഫോര്‍വേര്‍ഡ് സന്ദേശങ്ങളാണ്. പലരില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക സമയങ്ങളിലും ഒന്നായിരിക്കും.

ആഘോഷ ദിവസങ്ങളിലാണ് ഇത് ഏറ്റവും വലിയ തലവേദനയാകുന്നത്. ഇവ ഫോണ്‍ സ്‌റ്റോറേജിന്‍റെ നല്ലൊരു ഭാഗമാണ് ഇല്ലാതാക്കുന്നത്. ഇവ ഡിലീറ്റ് ചെയ്യുക എന്നതാണ് മറ്റൊരു തലവേദന.

ഈ പ്രശ്നവും പരിഹരിച്ച് ഉപയോക്താക്കളോട് കൂടുതല്‍ അടുക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇങ്ങനുള്ള ഫോര്‍വേര്‍ഡ് സന്ദേശങ്ങളെ നിയന്ത്രിക്കാനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഈ പുതിയ ഫീച്ചര്‍ വന്നാല്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.

വരുന്ന സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്തു വരുന്നതാണെങ്കില്‍ വരുന്ന സന്ദേശങ്ങള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

To Top