യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തില്‍ കണ്ണുവെച്ച് ലീഗ്; കണ്‍വീനറെ ഹെെക്കമാന്‍റല്ല തീരുമാനിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിന് കണ്ണുവെച്ച് ലീഗ്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഹൈക്കമാന്റല്ല തീരുമാനിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍  പീപ്പില്‍ ടിവിയോട് പ്രതികരിച്ചു.

കോൺഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് കൂടിയാലോചനയില്ലാതെ കേരള കോൺഗ്രസിന് നൽകിയതിന് പിന്നാലെയാണ് യൂ ഡി എഫ് കൺവീനർ സ്ഥാനം ലക്ഷ്യം വെച്ച് ലീഗ് രംഗത്തു വരുന്നത്

നിലവില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ യുഡിഎഫില്‍ നടന്നിട്ടില്ല. യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലീഗിന്റെ അഭിപ്രായംപറയും. സാധാരണ ഗതിയില്‍ ഇക്കാര്യത്തില്‍ യുഡി എഫാണ് തീരുമാനം എടുക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കോൺഗ്രസ്സ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകി കെ എം മാണിയെ  യൂ ഡി എഫിലേക്ക് തിരിച്ചെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ലീഗാണ്.അതുകൊണ്ടുതന്നെ കൺവീനർ സ്ഥാനത്തേക്ക് ലീഗ് അവകാശ വാദം ഉന്നയിച്ചാൽ കേരള കോൺഗ്രസ് ലീഗിനെ പിന്തുണക്കുമെന്നതും തീർച്ചയാണ്.ഈ സാഹചര്യത്തിലാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News