ചരിത്രം തിരുത്തി ട്രംപ്-കിം കൂടിക്കാ‍ഴ്ച; ഉറ്റുനോക്കി ലോക രാജ്യങ്ങള്‍

സിംഗപ്പൂർ സിറ്റി:  ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച  സിംഗപ്പൂരില്‍. കൂടിക്കാ‍ഴ്ചയില്‍  ഫലപ്രദമായ ഒരു പരിസമാപ്തിയാണ് ലോകം ആഗ്രഹിക്കുന്നത്.

സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് അമേരിക്ക ഉത്തരകൊറിയ രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. നൂറ്റാണ്ടിനെകറെ ചരിത്രപരമായ കൂടിക്ക‍ാഴ്ചയ്ക്കാണ് സിംഗപൂര്‍ വേദിയാകുന്നത്. കൂടിക്കാ‍ഴ്ചയില്‍ ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം ചര്‍ച്ചയാകും

മഹത്തായ ബന്ധത്തിന്‍റെ തുടക്കമാണെന്നും, കൊറിയയുമായി നല്ലബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ട്രംപ് പ്രതികരിച്ചത്. ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് ഇവിടെവരെയെത്തിയതെന്ന് കിം ജോംഗ് ഉന്നും പ്രതികരിച്ചു. ഇരുനേതാക്കളും പരിഭാഷകരും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അമേരിക്കയുമായി പുതിയൊരു ബന്ധത്തിനാണ‌് ലക്ഷ്യമിടുന്നതെന്ന‌് ഉത്തരകൊറിയൻ ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട‌്ചെയ്യുന്നു.

ഉത്തരകൊറിയയുടെ ആണവപ്രവർത്തനങ്ങൾക്ക‌് തടയിടുകയെന്ന പ്രഖ്യാപിതലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ‌് എത്തുമ്പോൾ തങ്ങൾക്കെതിരായ അനിയന്ത്രിതമായ ഉപരോധങ്ങൾ നീക്കുകയെന്ന നിലപാടിൽ ഉറച്ചാകും ഉത്തരകൊറിയ.

ഉപരോധങ്ങൾ നീക്കാതെ ഏകപക്ഷീയമായ കീഴടങ്ങലിന‌് തയ്യാറല്ലെന്ന നിലപാട‌് ഉൻ ആവർത്തിക്കുമെന്നുറപ്പ‌്. കൊറിയൻ ഉപദ്വീപിൽ സമാധാനം സ്ഥാപിക്കാനുള്ള നിർദേശങ്ങളാകും അമേരിക്ക മുന്നോട്ടുവയ‌്ക്കുക.

ഈ ലക്ഷ്യം കൈവരിക്കാൻ ആണവനിരായുധീകരണത്തിന‌് ഉൾപ്പെടെ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന‌് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട‌്. ദക്ഷിണകൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇന്നുമായുള്ള ചരിത്ര ഉച്ചകോടിക്കുശേഷം കിം ജോങ‌് ഉൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുകയുംചെയ‌്തു. വിദേശമാധ്യമപ്രവർത്തകരെയും നിരീക്ഷകരെയും സാക്ഷിനിർത്തി ആണവപരീക്ഷണശാലകൾ പൂട്ടി ഉത്തരകൊറിയ പ്രതിബദ്ധത പ്രകടമാക്കി.

എന്നാൽ, കൊറിയൻ മേഖലയിലെ അമേരിക്കയുടെ സൈനികസാന്നിധ്യം അവസാനിപ്പിക്കണമെന്ന സുപ്രധാന നിർദേശമാകും ചർച്ചയിൽ അൻ ഉന്നയിക്കുക. സ്വന്തം സൈനിക താൽപ്പര്യങ്ങൾക്ക‌് തടസ്സമാകുന്ന ഈ ആവശ്യത്തോട‌് ട്രംപ‌് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഉച്ചകോടിയുടെ ഫലം.

തന്നെ ഭ്രാന്തനെന്നുവരെ വിളിച്ച ട്രംപിനെ ചർച്ചയ‌്ക്കായി സിംഗപ്പൂരിലേക്ക‌് എത്തിച്ച കിം ജോങ‌് അന്നിന്റേതാണ‌് ഇതുവരെയുള്ള വിജയം. സിംഗപ്പൂരിൽ ഉച്ചകോടി പ്രഖ്യാപിച്ചശേഷവും ട്രംപ‌് ഇതിൽനിന്ന‌് പിന്മാറുകയാണെന്ന‌് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലപാടിൽ ഒരു വിട്ടുവീഴ‌്ചയ‌്ക്കും ഉൻ തയ്യാറായില്ല. ഒടുവിൽ ലോകം കാത്തിരുന്ന ഉച്ചകോടിക്ക‌് ട്രംപ‌് എത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel