കിടിലന്‍ ആക്ഷനുകളുമായി ബ്രഹ്മാണ്ഡചിത്രം; വിശ്വരൂപം2 ട്രെയിലർ കാണാം – Kairalinewsonline.com
ArtCafe

കിടിലന്‍ ആക്ഷനുകളുമായി ബ്രഹ്മാണ്ഡചിത്രം; വിശ്വരൂപം2 ട്രെയിലർ കാണാം

ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും

ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിറ്റും 47 സെക്കൻഡും ആണ് ട്രെയിലറിെൻറ ദൈർഘ്യം.

ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും. കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും താരങ്ങളാണ്.

ഗിബ്രാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്. ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു.

To Top