‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ റിലീസ് പ്രഖ്യാപിച്ചു – Kairalinewsonline.com
ArtCafe

‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ റിലീസ് പ്രഖ്യാപിച്ചു

ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി പെരുന്നാളിന് തീയേറ്ററുകളിലേക്കെത്തും

തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’.

വാടാമല്ലി, ലിസമ്മയുടെ വീട്, മിസ്റ്റര്‍ ഫ്രോഡ്, മെമ്മറീസ്, തനി ഒരുവന്‍, ആദം ജോണ്‍ എന്നീ ചിത്രങ്ങളിലൂടെ നായകനായും സഹനടനായും വില്ലനായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ രാഹുല്‍ മാധവാണ് ചിത്രത്തിലെ നായകന്‍. തെലുങ്കുവില്‍ ശ്രദ്ധേയയായ നടി ശ്രവ്യയാണ് നായിക.

മലയാളികള്‍ എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലിയിലെ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു.

ഈ ചിത്രത്തില്‍ മധു, റിസബാവ, നീന കുറുപ്പ്, പ്രശാന്ത് അലക്‌സാണ്ടര്‍, ഗായത്രി മയൂര, ദിശിനി, അസീസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കിഷന്‍ സാഗര്‍ ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

To Top