വിമാനത്തിന്റെ ടേക്ക്ഓഫ് മുടക്കി ചീങ്കണ്ണികള്‍ #WatchVideo – Kairalinewsonline.com
DontMiss

വിമാനത്തിന്റെ ടേക്ക്ഓഫ് മുടക്കി ചീങ്കണ്ണികള്‍ #WatchVideo

വിമാനത്തിന്റെ പുറപ്പെടല്‍ വൈകിച്ചത് വിചിത്ര അതിഥിയാണ്

പക്ഷികളുടെ ശല്യം മൂലം വിമാനങ്ങള്‍ യാത്ര പുറപ്പെടാന്‍ വൈകുന്നതും ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടന്നതും മിക്കരാജ്യങ്ങളിലും സര്‍വസാധാരണമാണ്.

ഫ്‌ലോറിഡ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ പുറപ്പെടല്‍ വൈകിച്ചത് വിചിത്ര അതിഥിയാണ്. ഒരു ചീങ്കണ്ണിയായിരുന്നു ക്ഷണിക്കപ്പെടാത്ത ഈ അതിഥി.

ഒര്‍ലാന്‍ഡോ രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക്ഓഫിനു തയാറെടുക്കുകയായിരുന്ന സ്പിരിറ്റ് എയര്‍ൈലന്‍സിന്റെ വിമാനമായിരുന്നു ചീങ്കണ്ണിയുടെ ഇടപെടല്‍ മൂലം വൈകിയത്.

റണ്‍വേയില്‍ക്കൂടി ചീങ്കണ്ണി കടന്നുപോയതുമൂലം അഞ്ചുമിനിറ്റോളമാണു വിമാനത്തിനു കാത്തുകിടക്കേണ്ടിവന്നത്. ടേക്ക്ഓഫിനു മുമ്പ് പൈലറ്റ് തന്നെ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയായിരുന്നു.

പിന്നീട് ഒര്‍ലാന്‍ഡോ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഒര്‍ലാന്‍ഡോ വിമാനത്താവളത്തില്‍ ചീങ്കണ്ണികള്‍ സ്ഥിരം കാഴ്ചയാണ്. ഒരു വശത്തുനിന്നു മറ്റൊരു വശത്തേക്ക് അവ കടക്കുന്നതു പതിവാണ്. എന്നാല്‍ വിമാനത്തിന്റെ ടേക്ക്ഓഫ് ചീങ്കണ്ണികള്‍ മുടക്കുന്നത് ആദ്യമായാണ്.

 

To Top