നെയ്മറും മെസിയും നേടുന്ന ഓരോ ഗോളും പതിനായിരക്കണക്കിന് കുരുന്നുകള്‍ക്ക് അന്നം; കയ്യടിക്കാം അന്നത്തിന്റെ വിലയെന്തെന്ന് അറിയാവുന്ന ഈ താരങ്ങള്‍ക്ക്

ഒരു നേരത്തെ അന്നത്തിന്റെ വിലയെന്തെന്ന് നന്നായറിയാവുന്നവരാണ് ലാറ്റിനമേരിക്കയുടെ താരങ്ങല്‍. അവരില്‍ മെസിക്കും, നെയ്മര്‍ക്കും ഇല്ലായ്മയുടെ ഓര്‍മ്മകള്‍ വല്ലാതെയുണ്ട്.

ലോകത്തോളം വളര്‍ന്നെങ്കിലും, പമവും പ്രശസ്തിയും നിറഞ്ഞെത്തിയെങ്കിലും വന്ന വഴികല്‍ മറക്കുന്നില്ല, മെസിയും നെയ്മറും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാലികളുമാണ്.

എതിറാളിയുടെ വലയില്‍ നിറക്കുന്ന ഗോളുകളില്‍ പോലും കാരുണ്യത്തിന്റെ സ്പര്‍ശം നിറക്കുകയാണ് ലോക ഫുട്‌ബോലിലെ ഈ രാജാക്കന്‍മാര്‍ ലോകകപ്പില്‍ നെയ്മറും, മെസിയും നേടുന്ന ഓരോ ഗോളും പതിനായിരക്കണക്കിന് കുരുന്നുകള്‍ക്ക് അന്നമാവുകയാണ്.

ഐക്യ രാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി ധനകാര്യ സ്ഥാപനമായ മാസ്റ്റര്‍ കാര്‍ഡാണ് നന്‍മയുള്ള ഈ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മെസിയും, നെയ്മറും അടിക്കുന്ന ഓരോ ഗോളിനും ലാറ്റിനമേരിക്കയിലെയും, കരീബിയന്‍ മേഖലയിലേയും പതിനായിരം സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷമം നല്‍കും.

ഒരു പ്ലേറ്റ് ഭക്ഷണവും, ഒരുപാട് പ്രതീക്ഷകളും ആ കുഞ്ഞുങ്ങല്‍ക്ക് ഉറപ്പ് നല്‍കുന്നതായി നെയ്മര്‍ പറഞ്ഞു. ദാരിദ്ര്യത്തിന്‍രെ ചക്രം അ!ഴിച്ചുവെക്കാനുല്‌ള ഈ ഉദ്യമത്തില്‍ അഭിമാനത്തോടെ പങ്കാളികലാകുന്നുവെന്ന് മെസിയും പറഞ്ഞു.

സമ്പത്തിന്റെ മാത്രം കണക്കുകള്‍ പറയുന്ന ആധുനിക ഫുട്‌ബോലില്‍ മെസിയുടേയും, നെയ്മറുടേയും മാതൃകകള്‍ തുടരട്ടേയെന്ന് ആശംസിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here