അധ്യക്ഷനെ ചൊല്ലി തര്‍ക്കം; ബിജെപിയില്‍ വിഭാഗീയത രൂക്ഷം

പാലക്കാട്: സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി ബിജെപിയില്‍ വിഭാഗീയത രൂക്ഷമായി.

ബിജെപി സഹ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ച പാളി. നാല് ജനറല്‍ സെക്രട്ടറിമാരുമായി വിളിച്ചു ചേര്‍ത്ത അനൗദ്യോഗിക യോഗത്തില്‍ നിന്ന് മൂന്ന് പേരും വിട്ടു നിന്നു. കെ സുരേന്ദ്രന്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.

കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം അധ്യക്ഷ സ്ഥാനത്തെ ബി ജെ പി യില്‍ തുടരുന്ന തര്‍ക്കം മുറുകുകയാണ്. ആര്‍ എസ് എസിന്റെ പ്രചാരകായ ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് വിളിച്ചു ചേര്‍ത്ത അനൗദ്യോഗിക യോഗത്തില്‍ സംസ്ഥാന ബിജെപിയിലെ വിഭാഗീയത മറ നീക്കി പുറത്തു വന്നു.

ആര്‍ എസ് എസ് യോഗത്തിനായി പാലക്കാടെത്തിയ ബിഎല്‍ സന്തോഷ് സമവായ ചര്‍ച്ചക്കായി നാല് ജനറല്‍ സെക്രട്ടിമാരോട് കൂടിക്കാഴ്ചക്കായി പാലക്കാടെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെ പി ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ നിന്ന് കെ സുരേന്ദ്രന്‍ മാത്രമാണ് പങ്കെടുത്തത്.

ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല. വ്യക്തിപരമായ കാരണം പറഞ്ഞാണ് എം ടി രമേശ് വിട്ടു നിന്നത്.

സ്വകാര്യ സ്ഥലത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന നിലപാടുമായാണ് മറ്റ് രണ്ട് പേരും വിട്ടു നിന്നത്. എന്നാല്‍ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരായ അതൃപ്തിയാണ് മറ്റുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചതെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News