1990 മുതല്‍ മലയാളസിനിമയില്‍ സുപരിചിതനാണ് കെടിഎസ്സ് പടന്നയില്‍. അദ്ദേഹം നായകനായി എത്തുന്ന ഹ്രസ്വചിത്രമാണ് മത്തായിയുടെ നാമത്തില്‍.

ഗിരീഷ് വിസി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ കൊച്ചു സിനിമ മികച്ച രീതിയിലുള്ള പ്രതികരണമാണ് നേടുന്നത്.

നിരവധി ചലചിത്ര മേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്, ഡോണ്‍ ബോസ്‌കോ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിന്നും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, KCFSയുടെ മികച്ച തിരക്കഥക്കുള്ള ഗിരീഷ് പുത്തന്‍ചേരി അവാര്‍ഡ്, KPAഇയുടെ മികച്ച നടനുള്ള അവാര്‍ഡ് എന്നിവയും ലഭിച്ചു.