10-ാം ക്ലാസില്‍ 100 മേനി കൊയ്യാന്‍ തയ്യാറെടുത്ത് ഈ സ്‌കൂള്‍; നേതൃത്വം വഹിച്ച് ഡിവൈഎഫ്‌ഐയും

സര്‍ക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണം യജ്ഞത്തില്‍ സ്‌കൂളുകളുടെ മുഖച്ഛായയും പഠന നിലവാരവും ഒക്കെ ഇന്ന് മാറിയിരിക്കുകയാണ്. ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാണ്.

അങ്ങനെ മികവിന്റെ ചുവടുകള്‍ പടിപടിയായി കയറുകയാണ് ഇവിടെ ഒരു വിദ്യാലയം. അടുത്ത വര്‍ഷത്തെ പത്താം തരം പരീക്ഷയില്‍ 100 ശതമാനം സ്വന്തമാക്കാന്‍ ഇപ്പോഴേ ഈ സ്‌കൂള്‍ പരിശ്രമം തുടങ്ങി.

പരിശ്രമത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്‌ഐയും. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പ്രാപ്പൊയില്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ടടഘഇ കുട്ടികള്‍ക്ക് ഒരു വര്‍ഷം നീളുന്ന പ്രത്യേക പരിശീലന ക്ലാസ്സ് നല്‍കിക്കൊണ്ട് ഡിവൈഎഫ്‌ഐ പ്രാപ്പൊയില്‍ ടൗണ്‍ യൂണിറ്റ് ആണ് ‘മിഷന്‍ പ്രാപ്പൊയില്‍ 100%’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് പ്രാപ്പൊയില്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ഹൈടെക് ക്ലാസുകള്‍ ആക്കപ്പെട്ടു. എങ്കിലും പരിമിതികള്‍ ഏറെയുണ്ട് ഈ സ്‌കൂളിന്.

ഒരു കളിസ്ഥലം പോലും ഇല്ലാഞ്ഞിട്ടും കഴിഞ്ഞ തവണ ഉള്‍പ്പെടെ കണ്ണൂര്‍ റവന്യൂ ജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനവും പയ്യന്നൂര്‍ ഉപജില്ലാ കായിക മേളയില്‍ ഒന്നാം സ്ഥാനവും ഈ സ്‌കൂള്‍ നേടിയെടുത്തിട്ടുണ്ട്.

പ്ലസ്ടു പരീക്ഷയില്‍ പത്തോളം കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഉം 92% വിജയവും നേടാന്‍ സാധിച്ചു. എന്നാല്‍ SSLC പരീക്ഷയില്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരുന്ന 100% വിജയം കഴിഞ്ഞ 12 വര്‍ഷമായി നഷ്ടപ്പെടുകയാണ് ഉണ്ടായത്.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളെ ടൂഷനോ മറ്റോ അയക്കാനുള്ള സ്ഥിതിയും ഇല്ല. ഈ അവസരത്തിലാണ് DYFI പ്രാപ്പൊയില്‍ ടൗണ്‍ യൂണിറ്റ് മാതൃകാപരമായ ഈ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്.

ക്ലാസ്സിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here