എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് വിഎസ്; ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ ജനം അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചു

തിരുവനന്തപുരം: ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് വിഎസ് അച്യുതാനന്ദന്‍.

സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തെളിയിച്ചതായും വിഎസ് പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്താനുള്ള ശ്രമം വിജയിക്കില്ല. ഇനിയും കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം മിഷനുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. നിപാ പ്രതിരോധിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ലോകമാകെ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മേലനങ്ങാതെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News