നീനുവിന്റെ പഠന ചെലവ് ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍; കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ; തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കെവിന്റെ പിതാവ്

തിരുവനന്തപുരം: ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. നീനുവിന്റെ പഠന ചെലവ് ഏറ്റെടുത്തു എന്നത് വലിയ കാര്യമാണെന്നും ജോസഫ് പറഞ്ഞു.

നിലവിലെ കേസ് അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here