ബിജെപിക്കെതിരായ രാഹുലിന്റെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്തുന്നെന്ന് സുധീരന്‍; താന്‍ കെപിസിസി അധ്യക്ഷനായതില്‍ ഉമ്മന്‍ ചാണ്ടിക്ക് നീരസം, ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു; മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം; വീണ്ടും ആഞ്ഞടിച്ച് സുധീരന്‍ – Kairalinewsonline.com
Big Story

ബിജെപിക്കെതിരായ രാഹുലിന്റെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്തുന്നെന്ന് സുധീരന്‍; താന്‍ കെപിസിസി അധ്യക്ഷനായതില്‍ ഉമ്മന്‍ ചാണ്ടിക്ക് നീരസം, ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു; മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം; വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

രാജ്യത്തിന്റെ ശാപമാണ് ബിജെപി

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും വിഎം സുധീരന്‍ രംഗത്ത്.

ബിജെപിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്തുകയാണെന്ന് സുധീരന്‍ പറഞ്ഞു.

രാഹുലിന്റെ നിലപാടുകള്‍ക്ക് എതിരായ പ്രവര്‍ത്തനമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കികൊണ്ടുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അധാര്‍മികവും ഹിമാലയന്‍ മണ്ടത്തരവുമാണെന്ന് സുധീരന്‍ പറഞ്ഞു.

കെഎം മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പെന്നും സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ നഷ്ടം ബിജെപിയുടെ നേട്ടമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ശാപമാണ് ബിജെപിയെന്നും ജനങ്ങളുടെ ഏറ്റവും വലിയബാധ്യതയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

പരസ്യപ്രസ്താവന കോണ്‍ഗ്രസില്‍ എന്നുമുണ്ട്. അത് പുതിയ കാര്യമില്ല. പരസ്യപ്രസ്താവന വിലക്കിയ നേതാക്കളുടെ ചരിത്രം പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞു.

താന്‍ കെപിസിസി അധ്യക്ഷനായതില്‍ ഉമ്മന്‍ ചാണ്ടിക്ക് നീരസമുണ്ടായിരുന്നെന്നും ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചെന്നും സുധീരന്‍ പറഞ്ഞു.

To Top