സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു

വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍.

പരസ്യ പ്രസ്താവന പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചര്‍ച്ചകളെല്ലാം അവസാനിച്ചതാണെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒരുക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നും ദില്ലിയില്‍ എത്തിയ സ്ഥിതിയ്ക്ക് മുകുള്‍ വാസ്‌നിക്കിനെയും, എകെ ആന്റണിയെയും നേരില്‍ കാണുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News