‘വേദനയോടെ മാത്രമേ ഈ ചിത്രം കാണാന്‍ സാധിക്കൂ’; വേദനയില്‍ പുളഞ്ഞ് ഒടുവില്‍ ആ നായ മരണത്തിന് കീഴടങ്ങി; സംഭവം ഇങ്ങനെ

ആഗ്ര: ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മിച്ചത് റോഡ് സൈഡ് ചേര്‍ന്നു കിടുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ.

ചുട്ടു പൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്. മണിക്കൂറുകളോളമാണ് ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത്.

നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായിലായിരുന്നു. ഒടുവില്‍ അതികഠിനമായ വേദന സഹിച്ച് ആ നായ മരണത്തിന് കീഴടങ്ങി.

ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഓരിയിട്ടെന്നും സമീപത്തെ വീട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ റോഡ് പണി നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുുണ്ട്. നായയുടെ കാലുകള്‍ റോഡിനടിയില്‍ മൂടിക്കിടക്കുന്ന അവസ്ഥയിലായിരുന്നുവന്ന് പൊതുപ്രവര്‍ത്തകന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു.

വേദനകൊണ്ട് പുളഞ്ഞ കിടക്കുകയായിരുന്നു നായയെന്നു അദ്ദേഹം പറഞ്ഞു. പിന്നട് ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ച് നായയെ പുറത്തെടുത്ത ശേഷമാണ് അദ്ദേഹം അതിനെ സംസ്‌കരിച്ചത്. റോഡ് നിര്‍മാണ കമ്പനിക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദ് പരാശര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News