നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പുതിയ നീക്കവുമായി ദിലീപ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ – Kairalinewsonline.com
Just in

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പുതിയ നീക്കവുമായി ദിലീപ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്

കൊച്ചി:നടി  ആക്രമിക്കപ്പെട്ട സംഭവത്തില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹെെക്കോടതിയെ സമീപിച്ചു.  കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം.  കേസിലെ പൊലീസിന്‍റെ നിലപാടുകളും അന്വേഷണങ്ങളും പക്ഷപാതപരമാണെന്ന് ദിലീപ് ആരോപിച്ചു. ശരിയായ അന്വേഷണം നടത്താതെ യാണ് റിപ്പോര്‍ട്ട് സമര്‍ച്ചതെന്നും ദിലീപ് ആരോപിച്ചു.

ഷൂട്ടിങ്ങ് ക‍ഴിഞ്ഞു വരുന്നതിനിടെ  കൊച്ചിയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബെെല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ പിടിയിലായി.

കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.

 

 

To Top