പെട്രോൾ പമ്പിൽ നിന്നും ഇന്ധനമടിച്ച അമ്പതോളം വാഹനങ്ങൾ തകരാറിലായി വഴിയിൽ കുടുങ്ങി; സംഭവം ഇങ്ങനെ

പെട്രോൾ പമ്പിൽ നിന്നും ഇന്ധനമടിച്ച അമ്പതോളം വാഹനങ്ങൾ തകരാറിലായി വഴിയിൽ കുടുങ്ങി. നെടുമ്പാശേരിയിലാണ് സംഭവം. നെടുമ്പാശേരി വിമാനതാവളത്തിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ നിന്ന് ഇന്ധനമടിച്ച വാഹനങ്ങൾക്കാണ് തകരാർ സംഭവിച്ചത്. പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറിയതാണ് പ്രശ്നം.

വെള്ളം കലർന്ന ഇന്ധനം നിറച്ച വാഹനങ്ങൾ എഞ്ചിൻ തകരാറായി വഴിയിൽ കിടന്നു . എയർ പോർട്ട് വി. എ.പി റോഡ് മുതൽ ആലുവ വരെ പല ഭാഗത്തായി 50 ഓളം വാഹനങ്ങളാണ് ഇങ്ങനെ പെരുവഴിയിലായത്.  പത്ത് ലിറ്റർ ഇന്ധന മടിച്ച വാഹനത്തിൽ നിന്ന് 3 ലിറ്ററോളം വെള്ളം പരിശോധനയിൽ കണ്ടെത്തി.

ഇരു ചക്രവാഹനങ്ങളടക്കം നൂറിലധികം വാഹനങ്ങൾ ഇവിടെ നിന്നും ഇന്ധന മടിച്ചതായി പമ്പുടമകൾ പറയുന്നു. എന്നാൽ ഡ്രൈവർമാർ പമ്പിൽ വിവരമറിയിച്ചെങ്കിലും പമ്പധികൃതർ വീണ്ടും വാഹനങ്ങൾക്ക് ഇന്ധന മടിച്ച് നൽകിയതായും ആക്ഷേപമുണ്ട് .

വാഹനമുടമകൾ പോലീസിൽ പരാതി നൽകിയതോടെ വാഹനം നന്നാക്കാനുള്ള ചിലവ് നൽകാമെന്ന് ഉറപ്പ് നൽകി പമ്പുടമ തടിയൂരി .

പമ്പിലെ വെള്ളം കയറിയ യൂണിറ്റിന്റെ പ്രവർത്തനം നിർത്തി – വീമാനതാവളത്തിന് വേണ്ടി
മണ്ണിട്ട് നികത്തിയ പ്രദേശമാണിവിടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News