ജെബി ജംഗ്ഷനില്‍ സൂചിപ്പിച്ചു; പിന്നീട് യാഥാര്‍ത്ഥ്യമായി; മേജര്‍ രവിയുമായുള്ള പിണക്കം മാറ്റണമെന്ന് ഉണ്ണി മുകുന്ദന്‍ ആദ്യം സൂചിപ്പിച്ചത് ജെബി ജംഗ്ഷനില്‍ – Kairalinewsonline.com
Featured

ജെബി ജംഗ്ഷനില്‍ സൂചിപ്പിച്ചു; പിന്നീട് യാഥാര്‍ത്ഥ്യമായി; മേജര്‍ രവിയുമായുള്ള പിണക്കം മാറ്റണമെന്ന് ഉണ്ണി മുകുന്ദന്‍ ആദ്യം സൂചിപ്പിച്ചത് ജെബി ജംഗ്ഷനില്‍

ആളുകള്‍ പ്രശ്നങ്ങളെ എക്സാജറേറ്റ് ചെയ്തു

ഏറെക്കാലമായി പിണക്കത്തിലായിരുന്ന ഉണ്ണി മുകുന്ദനും,മേജര്‍ രവിയും പിണക്കങ്ങള്‍ മറന്ന് ഒന്നായി. ക‍ഴിഞ്ഞ ദിവസം നടന്ന മേജര്‍ രവിയുടെ 60-ാം പിറന്നാള്‍ ആഘോഷങ്ങളില്‍ ഉണ്ണിമുകുന്ദനും പിറന്നാല്‍ ആശംസകളുമായി എത്തിയിരുന്നു.

മേജര്‍ രവിയുമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അന്ന് സംഭവിച്ചതിനെയോര്‍ത്ത് ഇന്നും വിഷമമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആദ്യമായി സൂചിപ്പിച്ചത് കെെരളി ടിവിയില്‍ ജെബി ജങ്ഷനിലായിരുന്നു.

തനിക്ക് അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നു. പക്വമായി ചിന്തിക്കാന്‍ സാധിച്ചില്ല, മേജറും വളരെ പെട്ടെന്നുതന്നെ വെെകാരികമായി പ്രതികരിക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് അതേക്കുറിച്ച് ഒാര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇക്കാര്യം മേജറിനോട് പറയണമെന്ന് പലപ്പോ‍ഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു. ആളുകള്‍ ആ പ്രശ്നങ്ങളെ എക്സാജറേറ്റ് ചെയ്തുവെന്നുമാണ്ഉണ്ണി ജെ ബിയില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ക‍ഴിഞ്ഞ ദിവസം നടന്ന മേജര്‍ രവിയുടെ 60 പിറന്നാല്‍ ആഘോഷത്തില്‍ ഉണ്ണി മുകുന്ദന്‍ പങ്കെടുത്തത്. ഇരുവരും തങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിനെക്കുറിച്ചും വികാര നിര്‍ബലനായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു.

ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു. തങ്ങളുടെ സമാനചിന്താഗതി ഭൂതകാലത്തെ മുറിവുകള്‍ ഇല്ലാതാക്കിയിരിക്കുന്നുവെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഉണ്ണി മുകുന്ദന്‍ വന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്ന് മേജര്‍ രവിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

To Top