വിവാഹത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്ന നസ്റിയ ചിത്രം കൂടെയിലെ ആരാരോ എന്ന ഗാനത്തിന്‍റെ ടീസറാണ് പുറത്തിറക്കിയത്.

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഘു ദീക്ഷിത്ത് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി ആമിയാണ്.

റഫീക്ക് അഹമ്മദിന്‍റേതാണ് വരികള്‍. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് നസ്റിയ സിനിമയിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകണ്ട് ഫഹദ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

തനിക്കൊരു കുടുംബം ഒരുക്കുവാനാണ് നസ്റിയ നാല് വര്‍ഷം മാറി നിന്നതെന്നും അവളുടെ മുഖം സിനിമയില്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ഫഹദ് കുറിച്ചത്.