ഫുട്ബോളിനെ കേവലം ഒരു കളി മാത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. വംശവും രാഷ്ട്രവും മതവുമില്ലാതെ ഒരു പന്തിന് പിറകെ പായുന്ന കോടിക്കണക്കിന് മനസുകൾ മാത്രമാണ് ആ മൈതാനത്ത്.

കാൽപന്തുകളിയെ കായികയിനമെന്നതിനപ്പുറത്തേക്ക് ഉയർത്തുന്ന ഘടകങ്ങൾ നിരവധിയാണ്. ചുരുക്കി പറഞ്ഞാൽ കളിക്കളത്തിനുമപ്പുറത്തേക്ക് പരന്നു കിടക്കുന്ന ജീവിതത്തിന്‍റെ ഒരേട് തന്നെയാണ് കാൽപന്ത്കളി.

ഫുട്ബോൾ ഇതിവൃത്തമാക്കി നിരവധി ചലചിത്രങ്ങൾ ലോകമെമ്പാടും ഇറങ്ങിയിട്ടുണ്ട്.
ഫുട്ബോളിന്‍റെ വികാരമുള്ള സിനിമ എന്ന ആശയം ലോകവ്യാപകമായി സ്വീകാര്യമായി മാറുന്നത് 1950കളിലാണ്.

കാൽപന്തും ജീവിതവുമായുള്ള അഭേദ്യമായ ബന്ധത്തെ സത്യസന്ധമായി വിശകലനം ചെയ്യുന്ന കലാസൃഷ്ടികളായതിനാലാണ് ഇത്തരം സിനിമകൾ എക്കാലത്തും വാ‍ഴ്ത്തപ്പെടുന്നത്.

മറ്റൊരു ഫുട്ബോൾ ലോകകപ്പിന്‍റെ ആരവം കാതുകളിൽ മു‍ഴങ്ങുന്ന വേളയിൽ ഫുട്ബോളും ജീവിതവും ചർച്ചയാകുന്ന സിനിമകളെ പരിചയപ്പെടാം.