നേത്രപടല രോഗങ്ങൾ സ്മാർട്ഫോൺ ഉപയോഗിച്ച് കണ്ടെത്താം; സംവിധാനമൊരുക്കി ഈ സർക്കാർ ആശുപത്രി – Kairalinewsonline.com
Kerala

നേത്രപടല രോഗങ്ങൾ സ്മാർട്ഫോൺ ഉപയോഗിച്ച് കണ്ടെത്താം; സംവിധാനമൊരുക്കി ഈ സർക്കാർ ആശുപത്രി

പദ്ധതി നാളെ ഉത്‌ഘാടനം ചെയ്യും

നേത്ര പടല രോഗങ്ങൾ സ്മാർട്ഫോൺ ഉപയോഗിച്ച് കണ്ടുപിടിക്കുന്നത്തിനുള്ള സംവിധാനം ഒരുക്കി ഒരു സർക്കാർ ആശുപത്രി. എറണാകുളം ജില്ലയിലെ വേങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലാണ് കേരളത്തിൽ ആദ്യമായി ഇത് നടപ്പാക്കുന്നത്. പദ്ധതി നാളെ ഉത്‌ഘാടനം ചെയ്യും .

ഇതോടെ നേത്രപടല രോഗങ്ങൾ ടെലി മെഡിസിൻ വഴി കണ്ടുപിടിക്കുന്നതിനുള്ള സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ സാമൂഹിക ആരോഗ്യകേന്ദ്രമായി വേങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മാറും . സ്മാർട്ഫോൺ ഉപയോഗിച് നേത്രപടല പരിശോധന നടത്തിയാണ് രോഗനിർണ്ണയം നടത്തുന്നത് .

ഐ ഫോൺ, ഫണ്ടസ് ഓൺ ഫോൺ എന്ന ഉപകരണത്തിൽ ഘടിപ്പിച്ചു എടുക്കുന്ന ചിത്രങ്ങൾ വിദഗ്ദ്ധരായ നേത്രരോഗവിദഗ്തർക്ക്‌ തത്സമയം അയച്ചു കൊടുക്കും . ഇത് അപഗ്രഥിച്ച് ഡോക്ടർ രോഗനിർണയം നടത്തും .

ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനു ഇതു ഉപകരിക്കും.

To Top