ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രിയും ഫുട്ബോള്‍ ആവേശത്തില്‍. മലയാളിയുടെ ഫുട്ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടുകയാണ് പിണറായി വിജയനും. കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് പിണറായി ഫുട്ബോള്‍ ആവേശം പങ്കുവച്ചത്.
അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്ബോളെന്നാണ് അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.
ഫെയ്സ് ബുക്കിന്‍റെ പൂര്‍ണരൂപം
കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്.
അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂർത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും. ഫുട്‌ബോൾ പ്രേമികൾക്കൊപ്പം, കൊച്ചു മകൻ ഇഷാനോടൊപ്പം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here