ദിലീപിന്‍റേത് തന്ത്രം; ദിലീപിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. കുറ്റപത്രം സമർപ്പിച്ച കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് ദിലീപിന്റേതെന്ന് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ്
സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപിനെതിരെ തെളിവില്ലെന്നും അന്വേഷണത്തിൽ
പാളിച്ചകളുണ്ടന്നും ദിലിപ് വാദിച്ചു . സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം പ്രതിയുടെ അവകാശമാണെന്നും മറ്റേ തെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം സർക്കാർ നിരസിച്ചെന്നും ദിലീപ് ചൂണ്ടിക്കാട്ടി .

കേസിൽ കോടതി CBl ക്കും സർക്കാരിനും നോട്ടീസയച്ചു.  കേസ് ജൂലൈ 4 ന് പരിഗണിക്കും. സർക്കാരും സി ബി ഐ അന്ന് നിലപാട് അറിയിക്കണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News