കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലാണ് ഇത്തവണ കാലവര്‍ഷം നാശം വിതച്ചത്.
ഇതിനകം 6 പേര്‍ സംസ്ഥാനത്താകെ മരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ
മലയോര മേഖലകളില്‍ വ്യാപകമായ ഉരുള്‍പ്പൊട്ടലാണ് ഉണ്ടായിരിക്കുന്നത്.
ഇതു മൂലം കനത്ത നാശനഷ്ട മാണ് ഈ മേഖലകളില്‍ ഉണ്ടായിരിക്കുന്നത്. കോഴി ക്കോട് താമരശ്ശേരിയില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടയില്‍ കുടു ങ്ങി യ 9 പേരെ കണ്ടെത്താനുള്ള തീവ്രശ്രമം നടക്കുകയാണ്.
ചുരം റോഡു കള്‍ ഇടിഞ്ഞ് വയനാട് ജില്ലയിലേക്കുള്ള ഗതാഗതം തന്നെ തട സ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ
തുടര്‍ന്നാല്‍ ഇനിയും നാശനഷ്ട ങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. സര്‍ക്കാരിന്റെ ദുര ന്ത നിവാരണ
സംവിധാനം ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിലാണ്.
ഇതോടൊ പ്പം ജനങ്ങളൊന്നാകെ ദുരിതാശ്വാസപ്രര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. സന്നദ്ധ പ്രവര്‍ ത്തകരോടൊ പ്പം പാര്‍ടി പ്രവര്‍ത്തകരും അണിചേരണമെന്നും അദ്ദേഹം സൂചിപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here