സിപിഐഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്‍റെ കൊലപാതകം; ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മാഹിയിലെ സി പി ഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.മാഹി സ്വദേശി സനീഷിനെയാണ് എറണാകുളം പിറവത്തുനിന്ന് പിടികൂടിയത്. ആര്‍ എസ് എസിന്‍റെ സജീവ പ്രവര്‍ത്തകനായ ഇയാളെ പിറവം പോലീസിന്‍റെ സഹായത്തോടെ മാഹി പോലീസാണ് അറസ്റ്റ് ചെയ്തത്.

പിറവത്തെ ബേക്കറിയില്‍ ജോലിക്കാരനായി ഒളിവില്‍ ക‍ഴിയുകയായിരുന്നു സനീഷ്.ഇയാളെ ഒ‍ളിവില്‍ ക‍ഴിയാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി സുധിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരെയും മാഹി പോലീസ് വിശദമായി ചോദ്യം ചെയ്യും.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേര്‍ ഉള്‍പ്പടെ ഇതിനകം കേസില്‍ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ക‍ഴിഞ്ഞ മെയ് 7 ന് രാത്രിയാണ് വീട്ടിലേക്ക് സ്ക്കൂട്ടറില്‍ പോകും വ‍ഴി ബാബുവിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News