മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

വീണ്ടും നാടിനെ നടുക്കുന്ന ബലാത്സംഗക്കൊല .പൂണെ ലോണി കല്‍ബോറില്‍ ഒരു വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി.പ്രതി മാല്‍ഹരി മന്‍സേദ പൊലീസ് പിടിയിലായി.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.വ്യാ‍ഴാ‍ഴ്ച അര്‍ധരാത്രിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്.ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വെള്ളിയാ‍ഴ്ചയാണ് സമീപപ്രദേശത്ത് നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹ പരിശോധനയില്‍ കുഞ്ഞ് ലൈഗികപീഡനത്തിന് ഇരയായതായി കണ്ടെത്തി.കൂലിപ്പണിക്ക് പുണെയിലെത്തിയ തമി‍ഴ് ദമ്പതികളുടെ മകളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.പ്രതി കുട്ടിയെ എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News