ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒന്നര ലക്ഷം രൂപ വരെ വില കുറച്ചു

ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത സമ്മാനിക്കുകയാണ് അതിന്‍റെ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വില കി‍ഴിച്ച് വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്‌സ്റ്റര്‍ മോഡലുകളിലാണ് വിലക്കിഴിവും ആനുകൂല്യങ്ങളും നല്‍കിയിട്ടുള്ളത്. സ്ട്രീറ്റ് 750 കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 -യില്‍ ഒരുങ്ങിയിട്ടുള്ള പ്രധാന ആനുകൂല്യം.

3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ നേടാം. ആനുകൂല്യം നേടാനുള്ള മാനദണ്ഡങ്ങള്‍ കമ്പനി പരാമര്‍ശിച്ചിട്ടില്ല. ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവ് റോഡ്‌സ്റ്റര്‍ മോഡലിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണ് റോഡ്സറ്റര്‍. സ്‌ക്രീമിന്‍ ഈഗിള്‍ മഫ്‌ളറുകളെ മോഡലിനൊപ്പം സൗജന്യ ആക്‌സസറിയായി കമ്പനി നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here