സ്മാര്‍ട് ടിവി രംഗത്ത് ഇനി ചൈന-ഫ്രാന്‍സ് യുദ്ധം

സ്മാര്‍ട് ടിവി വിപണന രംഗത്ത് വമ്പന്‍ വിലക്കുറവുമായി ഷവോമിയെ കടത്തിവെട്ടി ഫ്രാന്‍സ് കമ്പനിയായ തോംസണ്‍. വിലക്കുറവില്‍ ഇന്ത്യന്‍ വിപണിയില്‍ മിന്നി നില്‍ക്കുകയായിരുന്നു ചൈനീസ് കമ്പനിയായ ഷവോമി. പുതിയ മൂന്ന് സ്മാര്‍ട് ഫോണുകളാണ് തോംസണ്‍ വമ്പിച്ച വിലക്കുറവില്‍ പുറത്തിറക്കാന്‍ പോകുന്നത്.

മൈ വാള്‍ എന്ന പേരില്‍ 32 ഇഞ്ച്, 40 ഇഞ്ച് സ്മാര്‍ട്ഫോണുകളാണ് തോംസണ്‍ ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തുന്നത്. 13,499 രൂപ മാത്രമാണ് 32 ഇഞ്ച് ടിവിയുടെ വില. 40 ഇഞ്ച് വേരിയന്‍റിന്‍റെ വില 19,999 രൂപയും. തോംസണിന്‍റെ ഔദ്യോഗിക ഷോറൂം വ‍ഴിയും ജൂണ്‍ 21 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും ടിവി ലഭ്യമാകും.

എന്തു തന്നെയായാലും അടുത്ത വിലക്കുറവുമായി വിപണി കീ‍ഴടക്കാന്‍ ഷവോമി വരുന്നതിനായി കാത്തിരിക്കുകയാണ് ഉപയോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here