സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചു; കണ്ണൂരില്‍ ആര്‍എസ്എസ് നേതാവും കുടുംബവും സിപിഐഎമ്മില്‍ ചേര്‍ന്നു

കണ്ണൂരിൽ ആർ എസ് എസ് നേതാവും കുടുംബവും സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും രാജി വച്ച് സി പി കണ്ണൂരിൽ ഒരു ആർ എസ് എസ് കുടുംബം കൂടി ചെങ്കൊടിയേന്തി.

കണ്ണൂരിൽ ആർ എസ് എസ് നേതാവും കുടുംബവും സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും രാജി വച്ച് സി പി ഐ എം ൽ ചേർന്നു.സംഘപരിവാർ സംഘടനയായ ക്രീഡാഭാരതിയുടെ കേരള ഘടകമായ കേരള കായിക വേദിയുടെ സംസ്ഥാന സമിതി അംഗമായ രാജഗോപാലും കുടുംബവുമാണ് സി പി ഐ എമ്മിൽ ചേർന്നത്.

രാജഗോപാലിന്റെ ഭാര്യ സീമ രാജഗോപാൽ മഹിളാ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റുമാണ്.സംഘപരിവാർ ബന്ധം ഉപേക്ഷിക്കുന്നതായും കുടുംബ സമേതം ഇനി സി പി ഐ എമ്മിൽ പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചു.
ഓർമ വച്ച കാലം മുതൽ സ്വയം സേവകനയായ തന്നെ ഉൾപ്പെടെ ഉള്ളവരെ നാടിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തവരായി മാറ്റുകയാണ് ആർ എസ് എസ് ചെയ്തതെന്ന് രാജഗോപാൽ പറഞ്ഞു.

സമൂഹത്തിന് ദിശാ ബോധവും കരുത്തും നൽകാൻ സംഘ പരിവാറിന് സാധിക്കില്ല.മാനവ സേവയെന്ന ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന ആർ എസ് എസ്സിന് വേണ്ടി പ്രവർത്തിക്കുന്നത് അവസാനിപ്പികുകയാണെന്നും രാജഗോപാൽ പറഞ്ഞു.

യഥാർത്ഥ സമാജ സേവനം നടത്തുന്നതും ജന ഹൃദയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് സേവനം നടത്തുന്ന ഒരേയൊരു പാർട്ടി സി പി ഐ എം ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് കാവി പ്രസ്ഥാനത്തിൽ നിന്നും ഒഴിവായി ചെങ്കൊടി പ്രസ്ഥാനത്തോടൊപ്പം ചേരുന്നതെന്നും രാജഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here