എന്നാലും ശരത്?; ആ കട്ട സസ്പെന്‍സിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം എന്നാലും ശരത്? എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിനൊപ്പം ബാലചന്ദ്രമേനോന്‍റെ ഫേസ്ബുക്ക് കുറിപ്പുമെത്തി… ആർ ഹരികുമാറാണ് നിർമാണം.

ഈ പോസ്റ്റർ കാണുന്ന നിങ്ങളുടെ മുഖത്തു ഞാൻ ഒരു കുസൃതിച്ചിരി കാണുന്നുണ്ട്. അതിന്റെ കാരണവും എനിക്കൂഹിക്കാൻ കഴിയും .

“ഇങ്ങേർക്കിതു എന്ത് പറ്റി ? മര്യാദക്ക് കുടുംബ കഥകളുമായി സ്വസ്‌ഥമായി കഴിഞ്ഞിരുന്നതാണല്ലോ !

ദേ , ഇപ്പം എന്താ ഇങ്ങിനെ ?”

ആ ചോദ്യം ന്യായം . ഞാനും അഭിമാനത്തോടെ സമ്മതിക്കുന്നു , കുറച്ചൊക്കെ ഞാനും മാറാൻ തീരുമാനിച്ചു . അടുക്കളയിലെയും കിടപ്പുമുറിയിലെയും ഒക്കെ കാര്യങ്ങൾ മാത്രം ഇന്ന് സിനിമക്ക് മതിയാവില്ല . ഇവിടുത്തെ ചെറുപ്പക്കാർ ആണ് ശരിക്കും സിനിമയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത് . ഞാൻ ഇത്തവണ അവരോടൊപ്പം കൂടുകയാണ് . എന്ന് കരുതി എന്റെ കുടുംബസദസ്സുകളെ ഒരിക്കലും കൈ വെടിയുകയില്ല .കാര്യം സസ്പെൻസ് ഒക്കെ ആണെങ്കിലും ഹൃദയമുള്ളവർക്കു ഇറ്റു കണ്ണീരു ഉതിർത്താനുള്ള ഒരു രംഗമെങ്കിലും എന്റെ സിനിമയിൽ ഉണ്ടാകാതിരിക്കില്ല. ഞാൻ തന്നെ പണ്ട് പറഞ്ഞത് പോലെ ” ജെയിംസ് ബോണ്ടിനെ വെച്ചും ഞാൻ സിനിമയെടുക്കാം . പക്ഷെ എന്റെ ജെയിംസ് ബോണ്ട് ഇടിക്കുന്ന ഓരോ ഇടിയുടെയും പിന്നിൽ ‘കട്ട ‘ സെന്റിമെന്റ്സ് ഉണ്ടായിരിക്കും …

ഇവിടെയും സംഗതി അത് തന്നെ . പക്ഷെ ഇതിൽ നിങ്ങൾക്കായി ഞാൻ ‘ കട്ട’ സസ്പെൻസ് ഒളിച്ചു വെച്ചിട്ടുണ്ട്

ഇനി എന്തുണ്ടെങ്കിലും ഇല്ലേലും ആദ്യ ദിവസം തന്നെ എന്റെ സിനിമ കാണാൻ തിയേറ്ററിൽ തന്നെ വരണം

ഒത്തിരി ഒത്തിരി നന്ദി !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News