നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് 50 കോടി ജനങ്ങളിലേക്ക് കൂടി എത്തിക്കുക, പ്രതിരോധ പരിപാടിയായ ഇന്ദ്രധനുഷ് കൂടുതല്‍ ശക്തമാക്കുക എന്നിങ്ങെയുള്ള നിരവധി അജണ്ടകളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

2020 പൂര്‍ത്തിയാകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നീക്കത്തിന് സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും നീതി ആയോഗില്‍ ചര്‍ച്ച നടക്കും. കഴിഞ്ഞ യോഗത്തിലെ എതിര്‍പ്പിനെത്തുടര്‍ന്ന് നീതി ആയോഗിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ പാസാക്കാനായിരുന്നില്ല.

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടായേക്കും. 2019ല്‍ മഹാത്മാഗാന്ധിയുടെ 150ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തേണ്ട പരിപാടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇന്ന് തീരുമാനമുണ്ടാവും. യോഗത്തില്‍ എത്തില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രതിഷേധ ധര്‍ണ നടക്കുനനതിനാല്‍ അരവിന്ദ് കേജരിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ല. കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും ദേശീയ കാര്‍ഷിക വിപണിയുടെ ഇ ട്രേഡിങ് വേദിയായ ഇ-നാം നടപ്പാക്കാനും യോഗം സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News