കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു; മരിച്ചവരുടെ എണ്ണം 13ആയി

കട്ടിപ്പാറ ഉരുൾപൊട്ടലിൽ അകപ്പെട്ട 2 പേർക്കു കൂടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടത്തി. നേരത്തെ മരിച്ച ഹസന്‍റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ 4 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.  ഒരാളെക്കൂടി ഇനിയും കണ്ടെത്താനുണ്ട്. തിരച്ചില്‍ തുടരുകയാണ്.

രാവിലെ എഴ് മണിയോടെ മൂന്നാം ദിവസവും തിരച്ചിൽ തുടങ്ങിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 39 അംഗ സംഘം കൂടി കട്ടിപ്പാറയിലെത്തി തിരച്ചിലിൽ പങ്കാളികളായി. ഉരുൾപൊട്ടിയെത്തിയ കൂറ്റൻ പാറ കല്ലുകൾ പൊട്ടിച്ച് നീക്കിയും കൂടുതൽ സ്ഥലങ്ങളിലേക്ക് ആളുകളെ വിന്യസിച്ചുമാണ് തിരച്ചിൽ നടന്നത്.

മൂന്നരയോടെ നുസ്രത്തിൻറെ മകൾ റിൻഷ ഷറിൻറെ മൃതദേഹം ലഭിച്ചു. ഇവിടെ തന്നെ നടത്തിയ തിരച്ചിലിൽ നുസ്രത്ത്, ഷംന, ഇവരുടെ മകൾ 3 വയസ്സുകാരി നിയ ഫാത്തിമ എന്നിവരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഇനി ഹസ്സൻറെ ഭാര്യ ആസ്യ, അബ്ദുറഹ്മാൻറെ ഭാര്യ നഫീസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഡോഗ് സ്ക്വാഡ് സംശയം പ്രകടിപ്പിച്ച സ്ഥലത്ത് നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.

മന്ത്രി ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ മൂന്നാം ദിവസവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. കാരാട്ട് റസാഖ് എം എൽ എ സ്ഥലത്ത് ക്യാമ്പ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് കോഴിക്കോട് തുടങ്ങുന്നതിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു.

മൂന്നാം ദിവസവും ഫയർഫോഴ്സും, നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവർത്തകരും തിരച്ചിലിൽ സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here