അബ്രഹാമിനെ നെഞ്ചേറ്റി പ്രേക്ഷകര്‍; തകര്‍പ്പന്‍ പ്രതികരണം

അബ്രഹാമിന്റെ സന്തതികള്‍ ഏറ്റെടുത്ത് സിനിമാ ലോകം. രണ്ട് മണിക്കൂർ പതിനൊന്ന് മിനുട്ട് പ്രേഷകരെ കസേരയിൽ പിടിച്ചിരുത്തുന്ന ചിത്രം ഒരു സാധാരണ മലയാള സസ്പെൻസ് ത്രില്ലറല്ല. മലയാള അന്വേഷണാത്മക – സസ്പെൻസ് ത്രില്ലർ ചിത്രങ്ങളിൽ മുന്നിൽ വരുന്ന ഒന്നാണ് അബ്രബാമിന്‍റെ സന്തതികൾ.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ റിലീസിസിന്‍റെ ആദ്യ ദിവസം തന്നെ സിനിമ പ്രേമികള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. ആകാംക്ഷയും പ്രതീക്ഷയും ഉയര്‍ത്തുന്ന ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോയെന്നാണ് റിപ്പോട്ടുകള്‍.

മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്ത മൂഡുളള വേഷമാണ് ചിത്രത്തില്‍. അതാകട്ടെ മലയാളത്തിന്‍റെ മഹാനടനിൽ സുഭദ്രവും.

 

ഷാജി പാടൂരിന്‍റെ ആദ്യസംവിധാനസംരഭമാണിത്. ഒരിടത്തും പാളാതെ സിനിമ തന്‍റെ കൈയ്യിൽ തന്നെയാണെന്ന് സംവിധായകൻ തെളിയിക്കുന്നു.ഹനീഫ് അദേണിയുടെ തിരക്കഥയാണ് എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത.പാത്രസൃഷ്ടിയിലും ആഖ്യാനത്തിലും വേറിട്ടൊരു ജീവൻ തിരക്കഥ ചിത്രത്തിന് നൽകുന്നു.

ഗോപീസുന്ദറിന്‍റെ പശ്ചാത്തല സംഗീതവും ആൽബിയുടെ ഛായാഗ്രഹണവും ചിത്രത്തെ മികവുറ്റതാക്കുന്നു.ആക്ഷൻ രംഗങ്ങളും ഡെറിക്-ഫിലിപ്പ് ചേസിംഗ് രംഗവുമൊക്കെ ആൽബിയുടെ ക്യാമറ സമർത്ഥമായാണ് ഒപ്പിയെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News