ആംആദ്മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധം; കേജരിവാളിന് പിന്തുണയുമായി സിപിഐഎം പ്രവര്‍ത്തകര്‍; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന വാദവുമായി ഐഎഎസ് ഉദ്യോഗസ്ഥര്‍

ദില്ലി: ആംആദ്മി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദില്ലിയുടെ തെരുവോരങ്ങളില്‍ പ്രതിഷേധമിരമ്പി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റു മൂന്നു മന്ത്രിമാരും നടത്തിവരുന്ന കുത്തിയിരിപ്പ് സമരം ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

കേജരിവാളിന് പിന്തുണയുമായി സിപിഐഎം പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അതേസമയം സമരത്തിലാണന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റു മൂന്നു മന്ത്രിമാരും നടത്തിവരുന്ന കുത്തിയിരിപ്പ് സമരം ഏഴു ദിവസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ആംആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

എന്നാല്‍ മാര്‍ച്ചിന് നേതാക്കളാരും അനുമതി തേടിയിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദില്ലി മെട്രോയുടെ പല മേഖലകളും 2 മണിമുതല്‍ നാലുമണിവരെ അടച്ചിടുന്ന സാഹചര്യവുമുണ്ടായി.

എന്നാല്‍ വിവിധ ഗതാഗത മാര്‍ഗങ്ങളുപയോഗിച്ച് ആംആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് അണിനിരന്നു. തെരുവിലെ പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാണെന്നും ആംആദ്മി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കേജരിവാള്‍ വ്യക്തമാക്കി.

അതേസമയം ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണന്ന വാദം തെറ്റാണെന്നും ആംആദ്മി പ്രവര്‍ത്തകര്‍ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ ദില്ലിയില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച സംഭവം ഞെട്ടലുണ്ടാക്കിയെന്നും തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News