ലോകകപ്പില്‍ ബ്രസിലിനും സമനിലപ്പൂട്ട്

ലോകകപ്പില്‍ ബ്രസിലിനും സമനിലപ്പൂട്ട്. സ്വിറ്റ്സ്വര്‍ലന്‍ഡാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. കുട്ടീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത കാനറികളെ രണ്ടാം പകുതിയില്‍ സ്യൂബയുടെ ഗോളിലാണ് സ്വിസ് ടീം സമനിലയില്‍ പിടിച്ചത്.

ലോകമെങ്ങുമുള്ള ആരാധകരെ നിരാശരാക്കി അര്‍ജന്‍റീനക്ക് പിന്നാലെ വിജയം തൊടാനാകാതെ ബ്രസീലും തിരികെ കയറി. ഫൗളുകളുടെ പെരുമ‍ഴ കണ്ട പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ പുലര്‍ത്തിയ കളിയുടെ ഒ‍ഴുക്ക് രണ്ടാം പകുതിയില്‍ നഷ്ടപ്പെട്ട് പോയതാണ് ബ്രീസിലിന് തിരിച്ചടിയായത്.

കളിയുടെ ആദ്യ പകുതിയില്‍ ബ്രസീല്‍ നിറഞ്ഞ് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ സ്വിറ്റ്സ്വര്‍ലന്‍ജിന്‍രെ ആധിപത്യമായിരുന്നു. കളിയുടെ തുടക്കത്തില്‍ ലാറ്റിനമേരിക്കയുടെ ചന്തം പുറത്തെടുത്ത ബ്രസീലിനെ ശാരീരികമായിട്ടാണ് സ്വിസ് പട നേരിട്ടത്. നെയ്മര്‍ എപ്പോ‍ഴൊക്കെ പന്ത് തൊട്ടുവോ അപ്പോ‍ഴൊക്കെ ഫൗളുകളുടെ പൂരമായിരുന്നു.

ആദ്യ പകുതിയല്‍ നല്ല മുന്നേറ്റങ്ങള്‍ കാനറികള്‍ പുറത്തെടുത്തു. പത്തൊന്‍പതാം മിനിറ്റില്‍ അതിന് ഫലവും കണ്ടു. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന ഏറ്റവും മനോഹര ഗോളുകളിലൊന്നിലൂടെ ഫിലിപ്പ് കുട്ടീഞ്ഞോ മഞ്ഞപ്പടക്ക് ലീഡ് സമ്മാനിച്ചു.

പിന്നീടും മികച്ച നീക്കങ്ങള്‍ പുറത്തെടുക്കാന്‍ മഞ്ഞക്കുപ്പായക്കാര്‍ക്ക് ക‍ഴിഞ്ഞു. നെയ്മറെ നിലം തൊടാതെ പൂട്ടുക എന്നതായിരുന്നു ഗോല്‍ വീണതോടെ സ്വിറ്റ്സ്വര്‍ലന്‍ഡ് പുറത്തെടുത്ത തന്ത്രം. നെയ്മറെ ഫൗള്‍ ചെയ്തതിന് മൂന്ന് സ്വിസ് കളിക്കാര്‍ക്കാണ് മഞ്ഞക്കാര്‍ഡ് കിട്ടിയത്.

രണ്ടാം പകുതിയില്‍ സ്വിറ്റ്സ്വര്‍ലന്‍ഡ് കളിയിലേക്ക് തിരികെ വന്നു. ഗോളിന്‍രെ ലീഡില്‍ ആലസ്യത്തിലായിപ്പോയ ബ്രസീലിനെ അവര്‍ വട്ടം കറക്കി. ഒടുവില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ സ്യൂബറിന്‍രെ ഗോലിലൂടെ സ്വിസ് ടീം ഒപ്പമെത്തി.

ഗോള്‍ വ‍ഴങ്ങിയതോടെ ബ്രസീല്‍ വീണ്ടും ആക്രമണത്തിലേക്ക് തിരിച്ചെത്തി എന്നാല്‍ പ്രതിരാധ ഫുട്ബോളിന്‍രെ വക്താക്കളായ സ്വിസ് ടീം ബ്രസീലിയന്‍ മുന്നേറ്റങളെ മെരുക്കി.

അതോടെ ബ്രസീലിന്‍രെ കലിയുടെ ഒ‍ഴുക്ക് മുറിഞ്ഞു അവസാന നിമിഷം സ്വിസ് ഗോള്‍ മുഖത്ത് പല തവണ ഇരമ്പിയെത്തിയെങ്കിലും ഗോള്‍ മാത്രം നേടാന്‍ ക‍ഴിയാതെ വന്നതോടെ ബ്രസീലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel